കേ​ര​ള​ത്തി​ന്‍റെ ദു​ര​വ​സ്ഥ മാ​റാ​ന്‍ എ​ന്‍​ഡി​എ വ​ര​ണം: പി.​സി. ജോ​ര്‍​ജ്
Friday, April 19, 2024 6:04 AM IST
നി​ല​മ്പൂ​ര്‍: കേ​ര​ള​ത്തി​ന്‍റെ ദു​ര​വ​സ്ഥ​ക്ക് മാ​റ്റം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ എ​ന്‍​ഡി​എ പ്ര​തി​നി​ധി​ക​ള്‍ വി​ജ​യി​ച്ചു വ​ര​ണ​മെ​ന്ന് പി.​സി. ജോ​ര്‍​ജ്. നി​ല​മ്പൂ​രി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.

ആ​നി രാ​ജ ന​ല്ല നേ​താ​വാ​ണ്. എ​ന്നാ​ല്‍ അ​വ​ര്‍ മ​ത്സ​രി​ക്കാ​ന്‍ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​യ​തി​നോ​ട് യോ​ജി​പ്പി​ല്ല. വ​യ​നാ​ട്ടി​ന് അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ല്‍ ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന കേ​ട്ടാ​ല്‍ മാ​ത്രം മ​തി ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ അ​വ​സ്ഥ അ​റി​യാ​നെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.

വ​യ​നാ​ട് എ​ന്‍.​ഡി.​എ. സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന് വോ​ട്ടു തേ​ടി​യാ​ണ് പി.​സി. ജോ​ര്‍​ജ് നി​ല​മ്പൂ​രി​ലെ​ത്തി​യ​ത്. വൈ​കി​ട്ട് നി​ല​മ്പൂ​രി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പി.​സി. ജോ​ര്‍​ജ്, ബി​ജു സാ​മു​വ​ല്‍, സി.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.