വി​മാ​ന​യാ​ത്ര​യ്ക്കി​ടെ വ​ട​ക​ര സ്വ​ദേ​ശി മ​ര​ണ​മ​ട​ഞ്ഞു
Friday, April 19, 2024 10:22 PM IST
കോ​ഴി​ക്കോ​ട്: മ​സ്ക​റ്റി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്രാ മ​ധ്യേ വ​ട​ക​ര സ്വ​ദേ​ശി മ​ര​ണ​മ​ട​ഞ്ഞു. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ച​ന്ദ്രി​ക ആ​ശീ​ർ​വാ​ദ് വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ സ​ച്ചി​നാ(42)​ണ് മ​രി​ച്ച​ത്.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ഒ​രു​മ​ണി​ക്കൂ​ർ ശേ​ഷി​ക്കെ ഇ​ദേ​ഹ​ത്തി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. മ​സ്ക​റ്റി​ൽ നി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​നു ശേ​ഷം ന​ട​ത്തി​യ വൈ​ദ്യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: ഷെ​ർ​ലി: മ​ക​ൻ: ആ​രോ​ണ്‍ സ​ച്ചി​ൻ.