സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, June 2, 2025 2:15 AM IST
പ​യ്യ​ന്നൂ​ര്‍: പു​ഞ്ച​ക്കാ​ട് ബെ​ത്​ല​ഹേം ധ്യാ​ന കേ​ന്ദ്ര​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​യ്‌​റോ​സ് കാ​ഞ്ഞ​ങ്ങാ​ട് ഫെ​ഡ​റേ​ഷ​നും പു​ഞ്ച​ക്കാ​ട് വി​ക​സ​ന സ​മി​തി​ക്കു കീ​ഴി​ലെ ജീ​സ​സ് കോ​ള്‍​പിം​ഗും തൃ​ക്ക​രി​പ്പൂ​ര്‍ ത്രേ​സി​യാ​മ്മാ​സ് ഗ്രാ​ൻ​ഡ് ഗാ​ല​ക്‌​സി ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ത്‌സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ന്തോ​ഷ് വി​ല്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​സ​സ് കോ​ള്‍​പ്പിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. റെ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​ത്ര​രോ​ഗ വി​ദ​ഗ്ധ കെ.​പി. ഫാ​ത്തി​മ, നാ​ഷ​ണ​ല്‍ കോ​ള്‍​പ്പിം​ഗ് ബോ​ര്‍​ഡ് അം​ഗം മ​രി​യ ഗോ​രെ​ത്തി, ക​യ്‌​റോ​സ് കോ-​ഓ​ഡി​നേ​റ്റ​ര്‍ ബി​ന്‍​സി ഷാ​ജു, ജോ​ര്‍​ജ് ജേ​ക്ക​ബ്, എം. ​ലോ​റ​ന്‍​സ്, അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് നേ​ത്ര​പ​രി​ശോ​ധ​ന ന​ട​ത്തി.