പേ​ര​ട്ട-​മ​ട്ടി​ണി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Monday, June 2, 2025 2:15 AM IST
ഇ​രി​ട്ടി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പേ​ര​ട്ട-​മ​ട്ടി​ണി റോ​ഡി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ലു​ങ്കി​ന്‍റെ ഉ​യ​ര​ത്തി​നൊ​പ്പം റോ​ഡ് ഉ​യ​ർ​ത്താ​തെ വ​ന്ന​തോ​ടെ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. 50 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ദു​രി​ത​ത്തി​ലാ​യി. റോ​ഡ് ഉ​യ​ർ​ത്തി ഓ​വു​ചാ​ൽ നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

പു​തി​യ ക​ലു​ങ്കി​ന് ഉ​യ​രം കൂ​ടു​ത​ൽ ഉ​ള്ള​തു​കൊ​ണ്ട് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന ചെ​റി​യ വാ​ഹ​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ത​ട്ടി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ക​രി​ങ്ക​ൽ പൊ​ടി​യും മ​ണ്ണും ഇ​ട്ട് താ​ത്കാ​ലി​ക​മാ​യി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ നാ​ട്ടു​കാ​ർ ന​ട​ത്തി​യ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗം ബി​ജു വെ​ങ്ങ​ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന്‍റെ സൈ​ഡി​ലെ മ​ണ്ണ് മാ​റ്റി​യാ​ണു വെ​ള്ള​ക്കെ​ട്ട് താ​ത്കാ​ലി​ക​മാ​യി ഒ​ഴി​വാ​ക്കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.