വി​ള​ക്ക​ന്നൂ​രി​ലേ​ക്ക് ഭ​ക്ത​ജ​ന​പ്ര​വാ​ഹം
Monday, June 2, 2025 2:15 AM IST
വി​ള​ക്ക​ന്നൂ​ർ: വി​ള​ക്ക​ന്നൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ന്ന​ലെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്. ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി നി​ർ​വ​ഹി​ച്ച​തി​നു​ശേ​ഷം വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ളം കാ​ണു​ന്ന​തി​നാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ​യും രാ​ത്രി​യി​ലും ഒ​ഴു​കി​യെ​ത്തി​യ​ത്. ര​ണ്ടു​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ലെ​ത്തി​യ ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് തോ​മ​സ് തി​രു​ശേ​ഷി​പ്പ് വ​ന്ദി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി അ​നു​ഗ്ര​ഹ പ്രാ​ർ​ഥ​ന ന​ട​ത്തും.