യു​വ​തി​ക്ക് ആം​ബു​ല​ന്‍​സി​ല്‍ സു​ഖ​പ്ര​സ​വം
Monday, June 2, 2025 2:15 AM IST
ചെ​റു​വ​ത്തൂ​ര്‍: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ യു​വ​തി​ക്ക് ആം​ബു​ല​ന്‍​സി​ല്‍ സു​ഖ​പ്ര​സ​വം. അ​മ്മ​യ്ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍. ചെ​റു​വ​ത്തൂ​ര്‍ മാ​വി​ലാ​ക​ട​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 38 വ​യ​സു​കാ​രി​യാ​ണ് ആം​ബു​ല​ന്‍​സി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​ന് തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തേ​ടി.

ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം ചെ​റു​വ​ത്തൂ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​നി​വ് 108 ആം​ബു​ല​ന്‍​സി​ന് കൈ​മാ​റി. ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് ന​വീ​ന്‍ കു​മാ​ര്‍, എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ പി.​എ​സ്.​റീ​ന​മോ​ള്‍ എ​ന്നി​വ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി യു​വ​തി​യു​മാ​യി പ​യ്യ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ച്ചു. ആം​ബു​ല​ന്‍​സ് ഉ​ദി​നൂ​ര്‍ ലെ​വ​ല്‍ ക്രോ​സി​ന് സ​മീ​പം എ​ത്തു​മ്പോ​ഴേ​ക്കും യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ക​യും തു​ട​ര്‍​ന്ന് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ റീ​ന​മോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് അ​മ്മ​യ്ക്കും കു​ഞ്ഞി​നും സു​ര​ക്ഷി​ത​മ​ല്ല എ​ന്നു മ​ന​സി​ലാ​ക്കി ആം​ബു​ല​ന്‍​സി​ല്‍ ത​ന്നെ ഇ​തി​നു​വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി.

പു​ല​ര്‍​ച്ചെ 1.32നു ​റീ​ന മോ​ളു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ യു​വ​തി കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റീ​നാ​മോ​ള്‍ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ള്‍​കൊ​ടി ബ​ന്ധം വേ​ര്‍​പെ​ടു​ത്തി ഇ​രു​വ​ര്‍​ക്കും വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി. ഉ​ട​ന്‍ ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് ന​വീ​ന്‍ കു​മാ​ര്‍ പ​യ്യ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.