‘ജ​നാ​ധി​പ​ത്യം ഉ​റ​പ്പി​ക്ക​ല്‍ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം’
Monday, April 15, 2024 11:52 PM IST
ചേ​ര്‍​ത്ത​ല: ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യം ഉ​റ​പ്പി​ക്ക​ല്‍ കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കെ​എ​ല്‍​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​റി ജെ. ​തോ​മ​സ്. ക​ല​വൂ​ര്‍ കൃ​പാ​സ​ന​ത്തി​ല്‍ ന​ട​ന്ന അ​വാ​ര്‍​ഡ്ദാ​ന-​സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​എ​സ്എം​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്‌​സ​ണ്‍ പൊ​ള്ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023ലെ ​കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി സീ​നി​യ​ര്‍ ഫെ​ലോ​ഷി​പ്പ് അ​വാ​ര്‍​ഡ് ജേ​താ​വ് റ​വ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ര​ച​ന നി​ര്‍​വ​ഹി​ച്ച കോ​ട​തി​വി​ധി​യും മ​നു​ഷ്യാ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളു​മെ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. റ​വ.​ഡോ.​വി.​പി ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൃ​പാ​സ​നം സ്പി​രി​ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ.​ ക്ലി​ന്‍റണ്‍ ജെ. ​സാം​സ​ണ്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍, ഫാ.​ തോ​മ​സ് മാ​ണി​യാ​പൊ​ഴി​യി​ല്‍, ജോ​സി ക​ണ്ട​ക്ക​ട​വ്, കൃ​പാ​സ​നം എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ജോ​സ​ഫ് അ​രൂ​ര്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ ത​ങ്ക​ച്ച​ന്‍ പ​ന​യ്ക്ക​ല്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ണ്ണി പ​രു​ത്തി​യി​ല്‍, പി​ആ​ര്‍​ഒ അ​ഡ്വ.​ എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍, റോ​ബ​ര്‍​ട്ട് ക​ണ്ണ​ഞ്ചി​റ, ലൂ​സി മാ​ര്‍​ട്ടി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.