ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാ​നാ​രോ​ഹ​ണം
Sunday, August 3, 2025 6:07 AM IST
പൈ​ക: പൈ​ക സെ​ൻ​ട്ര​ൽ ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ വാ​ർ​ഷി​ക​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണച്ച​ട​ങ്ങും ഇന്നു രാ​ത്രി ഏ​ഴി​ന് ന​രി​തൂ​ക്കി​ൽ ആ​ർ​ക്കേ​ഡി​ൽ ന​ട​ത്തും.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ തൊ​ടു​ക അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. ല​യ​ൺ എം​ജി​എ​ഫ് മാ​ർ​ട്ടി​ൻ ഫ്രാ​ൻ​സി​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണച്ച​ട​ങ്ങ് നി​ർ​വ​ഹിക്കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മാത്ത​ച്ച​ൻ ന​രി​തൂ​ക്കി​ൽ - പ്ര​സി​ഡ​ന്‍റ്, അ​ൽ​ഫോ​ൺ​സ് കു​രി​ശും​മൂ​ട്ടി​ൽ, ജോ​സ് തെ​ക്കേ​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സു​കു​ട്ടി ഞാ​വ​ള്ളി​ക്കു​ന്നേ​ൽ - സെ​ക്ര​ട്ട​റി, ഏബ്രഹാം കോ​ക്കാ​ട്ട് - ട്ര​ഷ​റ​ർ, ജോ​ണി പ​ന​ച്ചി​ക്ക​ൽ - അ​ഡ്മി​നി​സ്ട്രേറ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.