സ്‌​കൂ​ള്‍​മു​റ്റ​ങ്ങ​ൾ കീ​ഴ​ട​ക്കി തെ​രു​വു​നാ​യ്ക്ക​ള്‍;‌ ആ​ശ​ങ്ക​യോ​ടെ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും
Sunday, August 3, 2025 6:07 AM IST
പാ​ലാ​ക്കാ​ട്: സ്‌​കൂ​ള്‍​മു​റ്റ​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ള്‍ കീ​ഴ​ട​ക്കു​ന്നു. ഇ​വ​യു​ടെ ഭീ​ഷ​ണി കാ​ര​ണം കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍​മു​റ്റം പേ​ടി​സ്വ​പ്‌​ന​മാ​യി മാ​റു​ക​യാ​ണ്.

ഓ​ടി​ക്ക​ളി​ച്ചും ചി​രി​ച്ചും കൂ​ട്ടം​കൂ​ടി സൊ​റ പ​റ​ഞ്ഞി​രു​ന്ന​തു​മാ​യ സ്‌​കൂ​ള്‍​മു​റ്റ​ത്ത് തെ​രു​വു​നാ​യ്ക്ക​ള്‍ കു​ട്ടി​ക​ള്‍​ക്കു നേ​രേ കു​ര​ച്ചു ചാ​ടു​ന്ന​തും ആ​ക്ര​മ​ണ സ്വ​ഭാ​വ​ത്തോ​ടെ ഓ​ടി​ക്കു​ന്ന​തും പ​തി​വാ​യി. തെ​രു​വു​നാ​യ ഭീ​ഷ​ണി മൂ​ലം പ​ല കു​ട്ടി​ക​ളും സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​ടി​ക്കു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പാ​ലാ​ക്കാ​ട് നി​ര്‍​മ​ല്‍ ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ള്‍, പാ​ലാ ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​റ്റു സ്‌​കൂ​ളു​ക​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും പ​രി​സ​ര​ത്തും മു​റ്റ​ത്തും സ്ഥി​തി വി​ഭി​ന്ന​മ​ല്ല.

സ്‌​കൂ​ൾ വിദ്യാർഥികൾക്കു ശ​ല്യ​മാ​യി മാ​റി​യി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ ഇ​വി​ടെനി​ന്നു മാ​റ്റു​ന്ന​തി​നോ ന​ശി​പ്പി​ച്ചു​ക​ള​യു​ന്ന​തി​നോ വേ​ണ്ട ന​ട​പ​ടി എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി​ടി​എ ക​മ്മി​റ്റി അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെട്ടു.