കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ ക്ഷീരസംഗമം 21, 22, 23 തീയതികളില്‍ തമ്പലക്കാട് സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ക്ഷീരവികസന വകുപ്പ്, ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്സ്, മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന തമ്പലക്കാട് നോര്‍ത്ത് ക്ഷീരസംഘത്തിന്റെ ആതിധേയത്വത്തിലാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്.
പരിപാടിയോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ 72 പഞ്ചായത്തുകളിലായി 11 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന 272 ക്ഷീരസംഘങ്ങളിലെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുന്ന പരിപാടിയിൽ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണി, സഹകരണമന്ത്രി വി.എന്‍. വാസവന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാര്‍, എംപിമാര്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് മേധാവികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷകര്‍ക്കുള്ള ശില്പശാലകള്, ക്ഷീരജാലകം, എക്സിബിഷന്, ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍, ക്ഷീരകര്‍ഷകരുടെ കലാസന്ധ്യ, വിളംബരവാഹനറാലി, പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
പരിപാടിയുടെ വിജയത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജീല്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജന്, ക്ഷീരവികസന വകുപ്പ് ജില്ലാ ഡയറക്ടര്‍ സി.ആര്. ശാരദ, അസിസ്റ്റന്റ് ഡയറക്ടര്‍ ബിജി വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ടി.ജെ. മോഹനന്, ഷക്കീല നസീര്‍, ടി.എസ്. കൃഷ്ണകുമാര്‍, രത്നമ്മ രവീന്ദ്രന്, ഡാനി ജോസ്, അനുഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയില്‍, മെംബര്‍മാരായ ബേബി വട്ടയ്ക്കാട്ട്, രാജു തേക്കുംതോട്ടം, അമ്പിളി ഉണ്ണിക്കൃഷ്ണന്, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ടി.എസ്. ഷീഹാബുദ്ദീന്‍, തമ്പലക്കാട് നോര്‍ത്ത് സംഘം സെക്രട്ടറി സണ്ണി ജേക്കബ് തുടങ്ങിയവര്‍ നേത്യത്വം നല്കുന്ന വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.