രാമപുരം: രാമപുരത്തെ നാലമ്പലങ്ങളുടെ വികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍നിന്നു ഫണ്ട് അനുവദിക്കുന്നതിന് അടിയന്തര ശ്രമങ്ങള്‍ നടത്തുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. ഇന്നലെ പ്രവര്‍ത്തകരോടും ജനപ്രതിനിധികളോടുമൊപ്പം നാലമ്പലങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. അദ്ദേഹം.
രാവിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയ ഫ്രാന്‍സിസ് ജോര്‍ജ് തുടര്‍ന്ന് മറ്റു മൂന്നു ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.
ക്ഷേത്രങ്ങളിലെത്തിയ എംപിയെ ഭാരവാഹികളായ അഡ്വ. എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകരമന, പ്രദീപ് നമ്പൂതിരി, ശ്രീകുമാര്‍ കൂടപ്പുലം, ഉണ്ണിക്കൃഷ്ണന്, സോമനാഥന് നായര്‍ അക്ഷയ, പി.പി. നിര്മലന്, സലി പുലിക്കുന്നേല്‍, വിഷ്ണു കൊണ്ടമറുക് ഇല്ലം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് പുതിയിടത്തുചാലില്‍, കെ.കെ. ശാന്താറാം, ജോഷി കുമ്പളത്ത്, തോമസ് ഉഴുന്നാലില്‍, ജോര്‍ജ് പുളിങ്കാട്, മത്തച്ചന് പുതിയിടത്തുചാലില്‍, സി.ജി. വിജയകുമാര്‍ ചിറയ്ക്കല്‍, രാജപ്പന് പുത്തന്മ്യാലില്, നോയല്‍ ലൂക്ക്, ജോമോന് ശാസ്താംപടവില്‍, മത്തായിച്ചന് വെണ്ണായപ്പിള്ളി, സലിലാല് തോമസ് എന്നിവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.