ജി​​ല്ല​​യി​​ല്‍ അ​​തി​​തീ​​വ്ര​​മ​​ഴ
Sunday, August 3, 2025 11:44 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ അ​​തി​​തീ​​വ്ര​​മ​​ഴ. ഇ​​ന്ന​​ലെ ഉ​​ച്ച​​മു​​ത​​ലാ​​ണ് പ​​ല​​യി​​ട​​ത്തും ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്ത​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു മു​​ത​​ല്‍ മീ​​ന​​ച്ചി​​ല്‍ താ​​ലൂ​​ക്കി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലും മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലും അ​​തി​​തീ​​വ്ര​​മ​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്. മീ​​ന​​ച്ചി​​ലാ​​റ്റി​​ലും മ​​ണി​​മ​​ല​​യാ​​റ്റി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു. പൂ​​ഞ്ഞാ​​ര്‍ വെ​​ട്ടു​​ക​​ല്ലാം​​കു​​ഴി, തീ​​ക്കോ​​യി ആ​​റ്, അ​​ടി​​വാ​​രം, ളാ​​ലം തോ​​ട്, അ​​ന്ത്യാ​​ളം തോ​​ട്, ചി​​റ്റാ​​ര്‍ തോ​​ട് എ​​ന്നീ തോ​​ടു​​ക​​ളി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു. രാ​​ത്രി​​യി​​ലും മ​​ഴ തു​​ട​​രു​​ക​​യാ​​ണ്. ഇ​​ന്നും ഓ​​റ​​ഞ്ച് അ​​ല​​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന ജി​​ല്ല​​യി​​ല്‍ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്.