1200 ദി​വ​സം പി​ന്നി​ട്ട് സി​ല്‍വ​ര്‍ലൈ​ന്‍വി​രു​ദ്ധ സ​ത്യ​ഗ്ര​ഹസ​മ​രം
Monday, August 4, 2025 7:16 AM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ന്നു​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 1200 ദി​വ​സം പി​ന്നി​ട്ടു.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ര്‍ദി​ഷ്ട പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും കേ​ര​ള ജ​ന​ത ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി കേ​ര​ള സ​ര്‍ക്കാ​രി​നു ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലും പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും സ​ര്‍വേ ന​മ്പ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും സ​മ​ര​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.