നി​യ​ന്ത്ര​ണംവി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, August 4, 2025 7:16 AM IST
തല​യോ​ല​പ്പ​റ​മ്പ്: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​ പ​രി​ക്ക്. ത​ക​ർ​ന്ന കാ​റി​ൽനി​ന്നു യാ​ത്ര​ക്കാ​രെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​ര​യ​ൻ​കാ​വ് തു​ണ്ടു​പ​റ​മ്പി​ൽ മാ​ണി ജോ​സ​ഫ് (27), തു​ണ്ടു​പ​റ​മ്പി​ൽ​ ആ​മോ​സ് ത​ങ്ക​ച്ച​ൻ (27), അ​ര​യ​ൻ​കാ​വ് എ​റ​ണാ​യി​ൽ അ​ഭി​ജി​ത്ത് സു​കു​മാ​ര​ൻ (27) എ​ന്നി​വ​രെ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പി​ന്നീ​ട് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ശ​നി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടെ കാ​ഞ്ഞി​ര​മ​റ്റം -ത​ല​പ്പാ​റ റോ​ഡി​ൽ വ​ട​ക​ര ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ര​യ​ൻ​കാ​വി​ൽനി​ന്നു ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലും സ്വ​കാ​ര്യവ്യ​ക്തി​യു​ടെ മ​തി​ലി​ലും ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ എ​ൻ​ജി​ൻ ഉ​ൾ​പ്പ​ടെ വേ​ർ​പെ​ട്ടു​പോ​യി.​ ഡോ​ർ തു​റ​ക്കാ​ൻ ക​ഴി​യാ​ത്തവി​ധം ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി കാ​ർ വെ​ട്ടി​പ്പോ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്വ​കാ​ര്യവ്യ​ക്തി​യു​ടെ മ​തി​ൽ ത​ക​ർ​ന്നുവീ​ണു.

വ​ട​ക​ര ത​ട​ത്തി​ൽ ബി​നു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന പു​തി​യ കാ​റി​ന്‍റെ ഒ​രു വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.