‌മു​​ല​​യൂ​​ട്ട​​ല്‍ വാ​​രാ​​ച​​ര​​ണം : ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​ന​​വും ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​റും ന​ട​ത്തി
Monday, August 4, 2025 7:05 AM IST
കോ​​ട്ട​​യം: മു​​ല​​യൂ​​ട്ട​​ല്‍ വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ആ​​രോ​​ഗ്യ​​കേ​​ര​​ളം കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ര്‍ നി​​ര്‍​വ​​ഹി​​ച്ചു. ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​സ​​ര്‍ (ആ​​രോ​​ഗ്യം) ഡോ. ​​എ​​ന്‍. പ്രി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജി​​ല്ലാ ആ​​ര്‍​സി​​എ​​ച്ച് ഓ​​ഫീ​​സ​​ര്‍ ഡോ. ​​കെ.​​എ​​ന്‍. സു​​രേ​​ഷ്, ഐ​​എ​​പി പ്ര​​തി​​നി​​ധി ഡോ. ​​മു​​രാ​​രി, കെ​​എ​​ഫ്ഒ​​ജി പ്ര​​തി​​നി​​ധി ഡോ. ​​ജി​​ന്‍​സി, ജി​​ല്ലാ ഡെ​​പ്യൂട്ടി എ​​ഡ്യുക്കേ​​ഷ​​ന്‍ മീ​​ഡി​​യ ഓ​​ഫീ​​സ​​ര്‍ ആ​ർ. ദീ​​പ, ക​​ണ്‍​സ​​ല്‍​ട്ട​​ന്‍റ് സി.​​ആ​​ര്‍. വി​​നീ​​ഷ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.