എം​ജി ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദം: പ​ത്ത് റാ​ങ്കു​ക​ൾ ദേ​വ​മാ​താ​യി​ലേ​ക്ക്
Tuesday, August 5, 2025 11:54 PM IST
കു​റ​വി​ല​ങ്ങാ​ട്: എം​ജി സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക​ട​ക്കം പ​ത്തു റാ​ങ്കു​ക​ൾ നേ​ടി കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ്.

എം​എ മ​ല​യാ​ളം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് അ​നു​പ്രി​യ ജോ​ജോ​യും എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സി​ൽ ഒ​ന്നാം റാ​ങ്ക് ആ​തി​ര ജ​യ​നും നേ​ടി. എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്‌​സി​ൽ ര​ണ്ട്, നാ​ല്, അ​ഞ്ച്, ഏ​ഴ് റാ​ങ്കു​ക​ളും എം​എ മ​ല​യാ​ള​ത്തി​ൽ മൂ​ന്നും ഏ​ഴും റാ​ങ്കു​ക​ളും കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി. എം​എ​സ്‌​സി ബോ​ട്ട​ണി​യി​ൽ ആ​റ്, പ​ത്ത് റാ​ങ്കു​ക​ളും ക​ര​സ്ഥ​മാ​ക്കി.

ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യ് മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.