കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വിലാക്കാ​ൻ ഉ​ത്ത​ര​വ്
Sunday, August 10, 2025 7:08 AM IST
ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​യ്ക്കാ​ൻ ഉ​ത്ത​ര​വ്. കാ​ണ​ക്കാ​രി ചാ​ത്ത​മ​ല കു​ഴി​വേ​ലി​ൽ രാ​ഹു​ൽ രാ​ജു(24)​വി​നെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ത​ട​ങ്ക​ലി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ഷാ​ഹു​ൽ​ഹ​മീ​ദി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കു​റ​വി​ല​ങ്ങാ​ട്, ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.