കാ​ല​പ്പ​ഴ​ക്ക​മേ​റി​യ വെ​ട്ടി​ക്കാ​ട്ടുമു​ക്ക് പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മിക്ക​ണമെന്ന്
Sunday, August 10, 2025 7:23 AM IST
തലയോ​ലപ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് - എ​റ​ണാ​കു​ളം റോ​ഡി​ലെ വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മിക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ അ​ര​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള വീ​തി​കു​റ​ഞ്ഞ പാ​ലം ഗ​താ​ഗ​തക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ക​യാ​ണ്. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ ഇ​രു​ച​ക്രവാ​ഹ​ന യാ​ത്രി​ക​രും കാ​ൽന​ട​ക്കാ​രും ജീ​വ​ൻ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. സ​മീ​പ റോ​ഡി​നാ​യി വ​ള​രെക്കു​റ​ച്ച് സ്ഥ​ലം മാ​ത്രം​ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

പാ​ല​ത്തി​ലെ അ​പ​ക​ട​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ത്തി​നി​രു​വ​ശ​വും കാ​ൽന​ട​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ന​ട​പ്പാ​ത തീ​ർ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വെ​ള്ളൂ​ർ പേ​പ്പ​ർ മി​ൽ, സ്വ​കാ​ര്യ സി​മ​ന്‍റ് ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ട​ൺ​ക​ണ​ക്കി​നു നി​ർ​മാണസാ​മ​ഗ്രി​ക​ളു​മാ​യി ഭാ​ര​വ​ണ്ടി​ക​ൾ ഈ ​പാ​ലം ക​ട​ന്നാ​ണ് പോ​കു​ന്ന​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് ഡി.​ബി. കോ​ള​ജും പാ​ല​ത്തി​ന​ടു​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​കു​ന്ന​ത​ര​ത്തി​ൽ വീ​തി​കൂ​ട്ടി ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യോ​ടു​കൂ​ടി​യ പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​ട്ടി​ക്കാ​ട്ടു​മു​ക്ക്, വ​ട​ക​ര നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.