തു​​​രു​​​ത്തി​​​യി​​​ല്‍ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​നു തീ​​​പി​​​ടി​​​ച്ചു; യാ​​​ത്ര​​​ക്കാ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ട്ടു
Sunday, August 10, 2025 7:23 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ന്‍എ​​​ച്ച് 183 (എം​​​സി റോ​​​ഡി​​​ല്‍) തു​​​രു​​​ത്തി​​​യി​​​ല്‍ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​നു തീ​​​പി​​​ടി​​​ച്ചു. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ട്ടു. തു​​​രു​​​ത്തി മി​​​ഷ​​​ന്‍ പ​​​ള്ളി​​​ക്കു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​നാ​​​ണ് സം​​​ഭ​​​വം. ര​​​ണ്ടു പേ​​​രാ​​​ണ് കാ​​​റി​​​ലുണ്ടാ​​​യി​​​രു​​​ന്ന​​​ത്. തീ ​​​പ​​​ട​​​ര്‍ന്ന​​​യു​​​ട​​​ന്‍ ത​​​ന്നെ കാ​​​റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നവ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നാ​​​ല്‍ വ​​​ന്‍ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി.

സ​​​മീ​​​പ​​​ത്തെ വീ​​​ട്ടു​​​കാ​​​ര്‍ വെ​​​ള്ള​​​മൊ​​​ഴി​​​ച്ച് തീ​​​യ​​​ണയ്​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും തീ​​​ കെ​​​ടു​​​ത്താ​​​നാ​​​യി​​​ല്ല. ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നും കോ​​​ട്ട​​​യ​​​ത്തുനി​​​ന്നും ഫ​​​യ​​​ര്‍ ഫോ​​​ഴ്‌​​​സും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍നി​​​ന്നും പോ​​​ലീ​​​സും എ​​​ത്തി​​​യാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്.

പൂ​​​വം സ്വ​​​ദേ​​​ശി അ​​​നൂ​​​പും സു​​​ഹൃ​​​ത്തും കോ​​​ട്ട​​​യ​​​ത്തേ​​​ക്കു പോ​​​കു​​​മ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ടം. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് റോ​​​ഡി​​​ല്‍ അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു. ബാ​​​റ്റ​​​റി​​​യു​​​ടെ ഷോ​​​ര്‍ട്ട് സ​​​ര്‍ക്യൂ​​​ട്ടാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ഫ​​​യ​​​ര്‍ഫോ​​​ഴ്‌​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.