കോട്ടയം: സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വീസ് കായിക മത്സരങ്ങളുടെ സെലക്ഷന് ട്രയല്‍സ് 21, 22 തീയതികളില്‍ നടക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹോക്കി, ഷട്ടില്‍, ഗുസ്തി, ബാഡ്മിന്റണ്‍, ബെസ്റ്റ് ഫിസിക്, പവര്‍ ലിഫ്റ്റിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, കബഡി, ഖോ-ഖോ, സ്വിമ്മിംഗ്, ലോണ്‍ ടെന്നീസ് എന്നിവയുടെ സെലക്ഷന് ട്രയല്‍സ് 21ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ടേബിള്‍ ടെന്നീസ്, ചെസ്, ക്രിക്കറ്റ്, കാരംസ്, യോഗ എന്നിവയുടെ 22ന് കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.
പങ്കെടുക്കുന്നവര്‍ രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണം. ആറു മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ള സ്ഥിരം ജീവനക്കാര്‍ക്കു പങ്കെടുക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോം, രജിസ്ട്രേഷന് ഫീസ് 200 രൂപ എന്നിവ സഹിതം 18ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പ്രത്യേകം എലിജിബിലിറ്റി ഫോറത്തിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. 0481 -2563825, 8547575248.