പാ​​ലാ മു​​ണ്ടാ​​ങ്ക​​ൽ അപകടം: അ​ന്ന​മോ​ളു​ടെ സം​സ്‌​കാ​രം നാ​ളെ
Sunday, August 10, 2025 7:03 AM IST
പാ​​ലാ: മു​​ണ്ടാ​​ങ്ക​​ലി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വേ മ​​ര​​ണ​​പ്പെ​​ട്ട അ​​ല്ല​​പ്പാ​​റ പാ​​ല​​ക്കു​​ഴി​​ക്കു​​ന്നേ​​ല്‍ സു​​നി​​ലി​​ന്‍റെ മ​​ക​​ള്‍ അ​​ന്ന​​മോ​​ളു(11)​​ടെ സം​​സ്‌​​കാ​​രം നാ​​ളെ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടി​​ന് പ്ര​​വി​​ത്താ​​നം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ന്‍​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തും. രാ​​വി​​ലെ 8.30 ന് ​​സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ല്‍ മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​വ​​രും. സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ലെ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ് അ​​ന്ന​​മോ​​ള്‍. തു​​ട​​ര്‍​ന്ന് പ്ര​​വി​​ത്താ​​നം പ​​ള്ളി ഹാ​​ളി​​ല്‍ പൊ​​തു​​ദ​​ര്‍​ശ​​നം.

ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് മു​​ണ്ടാ​​ങ്ക​​ലി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ര്‍ എ​​തി​​രേ വ​​ന്ന ര​​ണ്ടു സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ന്ന​​മോ​​ളു​​ടെ അമ്മ ജോ​​മോ​​ള്‍, മേ​​ലു​​കാ​​വു​​മ​​റ്റം നെ​​ല്ല​​ന്‍​കു​​ഴി​​യി​​ല്‍ ധ​​ന്യ സ​​ന്തോ​​ഷ് എ​​ന്നി​​വ​​ര്‍ സം​​ഭ​​വ​​ദി​​വ​​സം മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.