തേ​​ങ്ങാ​​വി​​ല​​യി​​ല്‍ നേ​​രി​​യ കു​​റ​​വ്; വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്കു കു​​റ​​വി​​ല്ല
Sunday, August 10, 2025 7:04 AM IST
കോ​​ട്ട​​യം: കു​​തി​​ച്ചു​​ക​​യ​​റി​​യ തേ​​ങ്ങാ​​വി​​ല മെ​​ല്ലെ കു​​റ​​ഞ്ഞു​​തു​​ട​​ങ്ങി. 85-93 രൂ​​പ വ​​രെ എ​​ത്തി​​യ തേ​​ങ്ങാ​​വി​​ല ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ 70 രൂ​​പ​​യി​​ലെ​​ത്തി. അ​​ടു​​ത്ത​​യാ​​ഴ്ച 65 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക, ആ​​ന്ധ്രാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള തേ​​ങ്ങാ​​വ​​ര​​വ് വ​​ര്‍​ധി​​ച്ച​​താ​​ണ് വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന് നേ​​രി​​യ ആ​​ശ്വാ​​സ​​മാ​​യ​​ത്. വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ പി​​ടി​​പ്പു​​കേ​​ട് തു​​ട​​ര്‍​ന്നാ​​ല്‍ ഓ​​ണ​​ത്തി​​നു വീ​​ണ്ടും വി​​ല ഉ​​യ​​രാം.

അ​​തേ​​സ​​മ​​യം വെ​​ളി​​ച്ചെ​​ണ്ണ​​വി​​ല​​യി​​ല്‍ കു​​റ​​വൊ​​ന്നു​​മാ​​യി​​ല്ല. തേ​​ങ്ങ​​യ്ക്കും കൊ​​പ്ര​​യ്ക്കും വി​​ല കൂ​​ടി​​യ സ​​മ​​യ​​ത്ത് ഉ​​ത്പാ​​ദി​​പ്പി​​ച്ച് വി​​ല്‍​പ​​ന​​യ്‌​​ക്കെ​​ത്തി​​ച്ച പ​​ഴ​​യ സ്റ്റോ​​ക്കാ​​യ​​തി​​നാ​​ല്‍ ലി​​റ്റ​​റി​​ന് 450 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ്. അ​​ടു​​ത്ത​​യാ​​ഴ്ച വെ​​ളി​​ച്ചൈ​​ണ്ണ വി​​ല 400 രൂ​​പ​​യി​​ലേ​​ക്ക് താ​​ഴു​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​ഞ്ഞു. തെ​​ങ്ങും തേ​​ങ്ങ​​യും കു​​റ​​ഞ്ഞ​​താ​​ണ് ഇ​​ത്ര വ​​ലി​​യ ക്ഷാ​​മ​​ത്തി​​നും വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നും കാ​​ര​​ണ​​മാ​​യ​​ത്.

തെ​​ങ്ങി​​ല്‍ ചെ​​ല്ലി​​ശ​​ല്യം വ്യാ​​പ​​ക​​മാ​​യ​​തി​​നാ​​ല്‍ തെ​​ങ്ങു ന​​ടാ​​ന്‍ ആ​​രും താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തി​​നാ​​ല്‍ പ​​ത്തു വ​​ര്‍​ഷ​​ത്തി​​നി​​ടെ കി​​ലോ​​യ്ക്ക് 68 രൂ​​പ​​യാ​​ണ് തേ​​ങ്ങാ​​വി​​ല​​യി​​ല്‍ വ​​ര്‍​ധ​​ന​​വു​​ണ്ടാ​​യ​​ത്. 2015ല്‍ ​​ചി​​ല്ല​​റ​​വി​​ല 25 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ക​​ഴി​​ഞ്ഞ മാ​​സം 93 രൂ​​പ വ​​രെ​​യെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം 60 രൂ​​പ​​വ​​രെ എ​​ത്തി​​യ നാ​​ളി​​കേ​​ര​​വി​​ല മാ​​ര്‍​ച്ചി​​നു​​ശേ​​ഷം കു​​തി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.