തെ​​ങ്ങ​​ണ​​യി​​ല്‍ പ​​ര​​സ്യ​​ബോ​​ര്‍ഡ് സ്ഥാ​​പി​​ക്ക​​വേ വൈ​​ദ്യു​​തലൈ​​നി​​ല്‍ ത​​ട്ടി; ര​​ണ്ടു​​പേ​​ര്‍ക്കു ഷോ​​ക്കേ​​റ്റു
Friday, August 8, 2025 7:45 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ര​​സ്യ ബോ​​ര്‍ഡ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നി​​ടെ‍ ബോ​​ര്‍ഡ് ചെരി​​ഞ്ഞ് ട്രാ​​ന്‍സ്‌​​ഫോ​​ര്‍മ​​റി​​ലെ 11 കെ​​വി ലൈ​​നി​​ലേ​​ക്കു​​വീ​​ണ് ര​​ണ്ടു യു​​വാ​​ക്ക​​ള്‍ക്ക് ഷോ​​ക്കേ​​റ്റു. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ രാ​​ജേ​​ഷ്(28), ജി​​ത്തു (26) എ​​ന്നി​​വ​​ര്‍ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.45ന് ​​തെ​​ങ്ങ​​ണ ജം​​ഗ്ഷ​​നി​​ലു​​ള്ള വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ബോ​​ക്‌​​സ് രൂ​​പ​​ത്തി​​ലു​​ള്ള ഫ്‌​​ളെ​​ക്‌​​സ് ബോ​​ര്‍ഡ് ഇ​​രുമ്പു​​പൈ​​പ്പി​​ല്‍ സ്ഥാ​​പി​​ക്കു​​മ്പോ​​ള്‍ ബോ​​ര്‍ഡ് സ​​മീ​​പ​​ത്തെ ട്രാ​​ന്‍സ്‌​​ഫോ​​ര്‍മ​​റി​​ലേ​​ക്കു​​ള്ള 11 കെ​​വി ലൈ​​നി​​ല്‍ ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു. വ​​സ്ത്ര​​സ്ഥാ​​പ​​ന​​ത്തി​​നു​​വേ​​ണ്ടി സ്ഥാ​​പി​​ച്ച ട്രാ​​ന്‍സ്‌​​ഫോ​​ർമറി​​ലാ​​ണ് ബോ​​ര്‍ഡ് മു​​ട്ടി​​യ​​ത്.

വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റ രാ​​ജേ​​ഷ് ട്രാ​​ന്‍സ്‌​​ഫോ​​ര്‍മ​​റി​​ന്‍റെ വേ​​ലി​​ക്കെ​​ട്ടി​​നു പു​​റ​​ത്തേക്കും ജി​​ത്തു വേ​​ലി​​ക്കെ​​ട്ടി​​ന​​ക​​ത്തേ​​ക്കും വീ​​ണു. അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ രാ​​ജേ​​ഷി​​ന് സംഭവസ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ആം​​ബു​​ല​​ന്‍സ് ഡ്രൈ​​വ​​ര്‍ തെ​​ങ്ങ​​ണ ന​​ട​​പ്പു​​റം അ​​ഭി​​ലാ​​ഷ് സി​​പി​​ആ​​ര്‍ ന​​ല്‍കി​​യ​​തോ​​ടെ ബോ​​ധം തി​​രി​​കെ​​ക്കി​​ട്ടി. തു​​ട​​ര്‍ന്ന് രാ​​ജേ​​ഷി​​നെ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു.

പിന്നാലെ ഇ​​തു​​വ​​ഴി എ​​ത്തി​​യ പാ​​മ്പാ​​ടി ഫ​​യ​​ര്‍ഫോ​​ഴ്‌​​സ് യൂ​​ണി​​റ്റി​​ന്‍റെ വാ​​ഹ​​നം അ​​ഭി​​ലാ​​ഷ് കൈ​​കാ​​ണി​​ച്ചു​​നി​​ര്‍ത്തി സ​​ഹാ​​യമ​​ഭ്യ​​ര്‍ഥി​​ച്ചു. ഫ​​യ​​ര്‍ഫോ​​ഴ്‌​​സി​​ന്‍റെ​​യും അപകട വിവരമറിഞ്ഞെത്തിയ കെ​​എ​​സ്ഇ​​ബി തെങ്കണ സെക്ഷനിലെ ജീ​​വ​​ന​​ക്കാ​​രു​​ടേ​​യും സ​​ഹാ​​യ​​ത്തോ​​ടെ വൈ​​ദ്യു​​തി​​ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ചാണ് ട്രാ​​ന്‍സ്ഫോ​​ർ​​മ​​റി​​ന്‍റെ വേ​​ലി​​ക്കെ​​ട്ടി​​നു​​ള്ളി​​ല്‍ കു​​ടു​​ങ്ങി​​യ ജി​​ത്തു​​വി​​നെ​​ ര​​ക്ഷ​​പ്പെ​​ടു​​ത്തി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചത്.

തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രെയും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. രാ​​ജേ​​ഷി​​ന്‍റെ കൈ​​വെ​​ള്ള​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റി​​ട്ടു​​ണ്ട്. ജി​​ത്തു​​വി​​ന് നി​​സാ​​ര പ​​രി​​ക്കേ​​യു​​ള്ളൂ.