വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ൻ : പ്ലാ​റ്റ്ഫോ​മി​ല്‍ വെ​ള്ളക്കെട്ട്; യാ​ത്ര​ക്കാ​ര്‍ തെ​ന്നിവീ​ഴുന്നു
Friday, August 8, 2025 7:36 AM IST
കടു​ത്തു​രു​ത്തി: വൈ​ക്കം റോ​ഡ് (ആ​പ്പാ​ഞ്ചി​റ) റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ വെ​ള്ളം കെ​ട്ടിനി​ന്നു യാ​ത്ര​ക്കാ​ര്‍ തെ​ന്നിവീ​ഴു​ന്ന​ത് പ​തി​വാ​യി. മ​ഴ പെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ റെ​യി​ല്‍​വേ​യു​ടെ മേ​ല്‍​പാ​ല​ത്തി​ല്‍നി​ന്നു വീ​ഴു​ന്ന വെ​ള്ളം പ്ലാ​റ്റ്ഫോ​മി​ലേ​ക്കാ​ണ് ഒ​ഴു​കിവ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വെ​ള്ളം ഒ​ഴു​കിവ​രു​ന്ന ഭാ​ഗ​ത്ത് പാ​യ​ല്‍ പി​ടി​ച്ചാ​ണ് ഇ​തു​വ​ഴി ന​ട​ന്നുവ​രു​ന്ന യാ​ത്ര​ക്കാ​ര്‍ വീ​ഴാ​നി​ട​യാ​കുന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ ഇ​വി​ടെ കാ​ല്‍വ​ഴു​തി വീ​ഴു​ക​യു​ണ്ടാ​യി. ചി​ല​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

പ്ലാ​റ്റ്​ഫോ​മി​ല്‍ വീ​ണ് സ്ഥി​രം യാ​ത​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര മു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. സൂ​ക്ഷി​ച്ചു ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കാ​ല്‍​വ​ഴു​തി റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ആ​ളു​ക​ള്‍ വീ​ഴും. റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോ​മി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള ആ​പ്പാ​ഞ്ചി​റ പാ​ല​ത്തി​ലെ വെ​ള്ളം ഒ​ഴു​കു​ന്ന ഭാ​ഗ​ങ്ങ​ള്‍ അ​ട​യ്ക്കു​ക​യോ മ​റ്റൊ​രു സ്ഥ​ല​ത്തുകൂ​ടി വെ​ള്ളം ഒ​ഴു​കിപ്പോകാ​നു​മു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യോ വേ​ണ​മെ​ന്ന് റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചാ​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​മെ​ന്ന് നാ​ട്ടു​കാ​രും റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രും പ​റഞ്ഞു.