നടുറോഡിൽ തർക്കിച്ച് കെഎ​സ്ആ​ർടിസി, സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ : കോ​​ട്ട​​യം-​​ക​​റു​​ക​​ച്ചാ​​ല്‍ റോ​ഡി​ൽ ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ചു
Thursday, August 7, 2025 7:16 AM IST
ക​​റു​​ക​​ച്ചാ​​ല്‍: കെ​​എ​​സ്ആ​​ര്‍​ടി​​സി, സ്വ​​കാ​​ര്യ ബ​​സ് ജീ​​വ​​ന​​ക്കാ​​ര്‍ ത​​മ്മി​​ല്‍ ത​​ര്‍​ക്കം. ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. നെ​​ത്ത​​ല്ലൂ​​ര്‍ ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ 1.30നാ​​ണ് സം​​ഭ​​വം.

ക​​റു​​ക​​ച്ചാ​​ലി​​ല്‍നി​​ന്നു കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന ഇ​​രു ബ​​സു​​ക​​ളും പ​​ര​​സ്പ​​രം ഉ​​ര​​സി​​യ​​തി​​നെ ചൊ​​ല്ലി​​യാ​​ണ് ത​​ര്‍​ക്ക​​മു​​ട​​ലെ​​ടു​​ത്ത​​ത്. സ്വ​​കാ​​ര്യ ബ​​സ് നെ​​ത്ത​​ല്ലൂ​​ര്‍ ജം​​ഗ്ഷ​​നി​​ല്‍ നി​​ര്‍​ത്തി യാ​​ത്ര​​ക്കാ​​രെ ഇ​​റ​​ക്കി​ക്ക​​യ​​റ്റു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഈ ​​ബ​​സി​​നെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് മ​​റി​​ക​​ട​​ന്ന​​പ്പോ​​ളാ​​ണ് ബ​​സു​​ക​​ള്‍ ത​​മ്മി​​ല്‍ ഉ​​ര​​സി​​യ​​ത്.

സം​​ഭ​​വ​​ത്തി​​ല്‍ ആ​​ര്‍​ക്കും പ​​രി​​ക്കി​​ല്ലെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​രും ജീ​​വ​​ന​​ക്കാ​​രും ത​​മ്മി​​ല്‍ ത​​ര്‍​ക്കം ഉ​​ട​​ലെ​​ടു​​ത്ത​​തി​​നാ​​ല്‍ അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം കോ​​ട്ട​​യം-​​ക​​റു​​ക​​ച്ചാ​​ല്‍ റോ​​ഡി​​ല്‍ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​മ​​റി​​ഞ്ഞ് ക​​റു​​ക​​ച്ചാ​​ലി​​ല്‍നി​​ന്നു പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ച്ച​​ത്.

കോ​​ട്ട​​യം-​കോ​​ഴ​​ഞ്ചേ​​രി റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്. കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന്‍റെ വ​​ഴി ത​​ട​​ഞ്ഞ് സ്വ​​കാ​​ര്യ ബ​​സ് മു​​ന്നോ​​ട്ട് എ​​ടു​​ത്ത​​താ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാെ​​തെ​​ന്നും കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ സ​​മ​​യ​​ത്താ​​ണ് സ്വ​​കാ​​ര്യ​​ബ​​സ് സ​​ര്‍​വീ​​സ് ന​​ട​​ത്തി​​യ​​തെ​​ന്നും മ​​ല്ല​​പ്പ​​ള്ളി ഡി​​പ്പോ സ്റ്റേ​​ഷ​​ന്‍ മാ​​സ്റ്റ​​ര്‍ പ​​റ​​ഞ്ഞു.