ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി
Wednesday, August 6, 2025 7:30 AM IST
ഉ​ദ​യ​നാ​പു​രം:​ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ലെ വല്യാ​റ കെ.​ആ​ർ. നാ​രാ​യ​ണ​ൻ റോ​ഡി​ലെ നേ​രേ​ക​ട​വ് ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂട്ടീ​വ് എ​ൻജിന​യ​റു​ടെ ഓ​ഫീ​സ് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​പ​രോ​ധിച്ചു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി.​ഡി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ധ​മ​ണി, കെ.​എ​സ്. സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.