വി​ദേ​ശ​ത്ത് ബി​സി​ന​സ് പ​ങ്കാ​ളി​ത്തം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് 16 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Wednesday, August 6, 2025 7:30 AM IST
കടുത്തു​രു​ത്തി: ദു​ബാ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് കേ​ര​ള​ത്തി​ല്‍ നി​ന്നും ആ​യു​ര്‍​വേ​ദ ഉ​ത്പ​ന്നം ക​യ​റ്റു​മ​തി ചെ​യ്ത് ദു​ബാ​യി​ല്‍ വി​റ്റ​ഴി​ക്കു​ന്ന സ്ഥാ​പ​നം തു​ട​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ് പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ അ​വി​വാ​ഹി​ത​യി​ല്‍നി​ന്ന് 16,00,500 രൂ​പ തട്ടിയെടുത്തതായി പ​രാ​തി.

മാ​ഞ്ഞൂ​ര്‍ മേ​മ്മു​റി കൊ​ല്ലം​പ​റ​മ്പി​ല്‍ പി.​കെ. ര​ത്ന​​വ​ല്ലി​യാ​ണ് പ​രാ​തി​ക്കാ​രി. ഇ​വ​രു​ടെ അ​യ​ല്‍​വാ​സി​ക​ളാ​യ ഉ​ണ്ണാ​ടം​പ​റ​മ്പി​ല്‍ അ​ല​ക്സ് ജോ​ര്‍​ജ് ജയിം​സ്, ഇ​യാ​ളു​ടെ മാ​താ​വ് റോ​സ​മ്മ ജയിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 2022 ഡി​സം​ബ​ര്‍ 22 മു​ത​ല്‍ 2025 ജ​നു​വ​രി എ​ട്ടുവ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല​ ത​വ​ണ​ക​ളാ​യി അ​ക്കൗ​ണ്ട് വ​ഴി​യും നേ​രി​ട്ടും 16 ല​ക്ഷ​ത്തി 500 രൂ​പ കൈപ്പറ്റിയെ​ന്ന് ര​ത്ന​വ​ല്ലി ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ​രാ​തി​ക്കാ​രി വൈ​ക്കം കോ​ട​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു കേ​സ് ന​ല്‍​കി​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ത​നി​ക്കുനേരേ എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഭീ​ഷ​ണി​മു​ഴ​ക്കു​ന്ന​താ​യും ര​ത്ന​വ​ല്ലി പ​റ​യു​ന്നു.