കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി രാ​ത്രി​കാ​ല ആം​ബു​ല​ൻ​സ് സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്ക​ണമെന്ന്
Thursday, August 7, 2025 11:25 PM IST
പൊ​ൻ​കു​ന്നം:​ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി രാ​ത്രി​കാ​ല ആം​ബു​ല​ൻ​സ് സ​ർ​വീ​സ് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി കോ​ട്ട​യം ഈ​സ്റ്റ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ഹ​രി​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​ന​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി
എ​ട്ടിനുശേ​ഷം ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഇ​ല്ല എ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ർ​ത്ഥ്യ​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

വൈ​കി​ട്ട് എ​ട്ടു​വ​രെ മാ​ത്ര​മാ​ണ് നി​ല​വി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്.​ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സ്ഥ അ​ത്യ​ന്തം പ​രി​താ​പ​ക​ര​മാ​ണ്. രാ​ത്രി​യി​ൽ സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് രോ​ഗി​ക​ൾ.

മ​തി​യാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് രാ​ത്രി​യി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന അ​ധി​കൃ​ത​രു​ടെ ന്യാ​യം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​തി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​തും രാ​ത്രി എ​ട്ടുമു​ത​ൽ ല​ഭ്യ​മ​ല്ല.

രാ​ത്രി​കാ​ല ആം​ബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ത്തി​നു ശേ​ഷ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​യ​റ്റി​യി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആം​ബു​ല​ൻ​സും ഉ​ട​ൻ നി​ര​ത്തി​ലി​റക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി ​ഹ​രി​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.