മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ മ​രി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ച്ചു
Thursday, August 7, 2025 7:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ല്‍ റ​​വ.​​ഡോ. അ​​ലോ​​ഷ്യ​​സ് കു​​ള​​ങ്ങ​​ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ഴി​​ക്കോ​​ട് ഹോ​​ളി സ്പി​​രി​​റ്റ് മി​​നി​​സ്ട്രി ടീം ​​ന​​യി​​ക്കു​​ന്ന മ​​രി​​യ​​ന്‍ ക​​ണ്‍​വ​​ന്‍​ഷ​​നും വി​​മോ​​ച​​ന പ്രാ​​ര്‍​ഥ​​ന​​യും ആ​​രം​​ഭി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​ത്ത​​ക്കാ​​ട് ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.

വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​മി​​ന്‍റു മൂ​​ന്നു​​പ​​റ​​യി​​ല്‍ വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു. ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി, ഫാ. ​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ത്ത​​റ, ഫാ. ​​ജോ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 4.30 ന് ​​ജ​​പ​​മാ​​ല, അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന തു​​ട​​ര്‍​ന്നു രാ​​ത്രി ഒ​​മ്പ​​തു​​വ​​രെ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ആ​​രാ​​ധ​​ന.