കൗ​ണ്‍സി​ല​ര്‍മാ​ർ​ക്ക് അ​യോ​ഗ്യ​ത : ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് യു​ഡി​എ​ഫ്
Wednesday, August 6, 2025 7:18 AM IST
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു കൗ​ണ്‍സി​ല​ര്‍മാ​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​യോ​ഗ്യ​രാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്. ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ന്‍ എ​ക്കാ​ല​വും കൂ​റു​മാ​റ്റ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​പി​എ​മ്മി​നു​ള്ള തി​രി​ച്ച​ടി കൂ​ടി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ധി.

ജ​നാ​ധി​പ​ത്യരീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ പ​ണാ​ധി​പ​ത്യ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. യു​ഡി​എ​ഫ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി നേ​താ​വ് ജോ​മി ജോ​സ​ഫ് ന​ല്‍കി​യ കൂ​റു​മാ​റ്റ കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

ഇ​തി​നാ​യി നേ​തൃ​ത്വം ന​ല്‍കി​യ യു​ഡി​എ​ഫ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ് അ​റി​യി​ച്ചു.