വൈ​ക്ക​ത്തെ ര​ണ്ടു സ്കൂ​ളു​ക​ളിൽ സ്റ്റേ​ഡി​യം നി​ർ​മാ​ണോ​ദ്ഘാ​ട​നം 14ന്
Thursday, August 7, 2025 7:16 AM IST
വൈ​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൈ​ക്ക​ത്ത് അ​നു​വ​ദി​ച്ച ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാണോ​ദ്ഘാ​ട​നം 14ന് ​കേ​ര​ള കാ​യി​കവ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌മാ​ൻ നി​ർ​വ​ഹി​ക്കും.

2.5​ കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 10.30നും ​ര​ണ്ടു കോ​ടി​ രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന വൈ​ക്കം വെ​സ്റ്റ് ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30നും ​ന​ട​ക്കും.

ര​ണ്ടു സ്‌​കൂ​ൾ സ്‌​റ്റേ​ഡി​യ​ങ്ങ​ളി​ലും ഫു​ട്‌​ബോ​ള്‍, വോ​ളി​ബോ​ള്‍, ബാ​ഡ്മിന്‍റ​ണ്‍ കോ​ര്‍​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.​ വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റേ​ഡി​യ​ത്തി​നു പു​റ​മേ ഒ​രു അ​ത്‌​ല​റ്റി​ക് ട്രാ​ക്കും ലോം​ഗ്ജം​പ് പി​റ്റ​ട​ക്കം നി​ര്‍​മി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മാ​സം അ​ക്ക​ര​പ്പാ​ട​ത്ത് കാ​യി​കവ​കു​പ്പ് മ​ന്ത്രി നി​ർ​വ​ഹി​ച്ചി​രു​ന്നു.​ വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​നം അ​വ​സാ​നഘ​ട്ട​ത്തി​ലാ​ണ്.