ക​​ഞ്ചാ​​വു​​മാ​​യി ഇ​ത​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി പി​​ടി​​യി​​ല്‍
Thursday, August 7, 2025 7:05 AM IST
അ​​തി​​ര​​മ്പു​​ഴ: ക​​ഞ്ചാ​​വു​​മാ​​യി ഇ​ത​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി പി​​ടി​​യി​​ല്‍. ഒ​​ഡി​​ഷ കാ​​ല​​ഹ​​ണ്ടി സ്വ​​ദേ​​ശി​​യാ​​യ ദു​​സ്മ​​ന്ത് നാ​​യ്കാ​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ജി​​ല്ലാ ഡാ​​ന്‍​സാ​​ഫ് ടീ​​മും ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പ്ര​​തി പി​​ടി​​യി​​ലാ​​യ​​ത്.

വി​​ല്‍​പ്പ​​ന​​യ്ക്കാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന 1.588 കി​​ലോ ക​​ഞ്ചാ​​വ് ഇ​​യാ​​ളു​​ടെ പ​​ക്ക​​ല്‍നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​തി​​ര​​മ്പു​​ഴ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റോ​​ഡി​​ല്‍ നി​​ന്നാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.