ക​ന്യാ​സ്ത്രീ​മാരു​ടെ അ​റ​സ്റ്റ്: എ​ല്‍​ഡി​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, August 7, 2025 7:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഛത്തീ​​സ്ഗ​​ഡി​​ല്‍ ക​​ന്യാ​​സ്ത്രീ​​മാ​രെ അ​​റ​​സ്റ്റു ചെ​​യ്ത് തു​​റ​​ങ്കി​​ല​​ട​​ച്ച ബി​​ജെ​​പി സ​​ര്‍​ക്കാ​​രി​​ന്‍റെ ഫാ​​സി​​സ്റ്റ് ന​​ട​​പ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് എ​​ല്‍ഡി​എ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി. കെ​​എ​​സ്ആ​​ര്‍​ടി​​സി ജം​​ഗ്ഷ​​നി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി സി​​പി​​എം ജി​​ല്ലാ സെ​​ക്ര​ട്ടേ​റി​​യ​​റ്റം​​ഗം ​റെ​​ജി സ​​ഖ​​റി​​യ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സി​​പി​​ഐ ജി​​ല്ലാ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗം കെ. ​​മാ​​ധ​​വ​​ന്‍ പി​​ള്ള അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നേ​​താ​​ക്ക​​ളാ​​യ കെ.​​സി.​​ജോ​​സ​​ഫ്, കെ.​​ഡി.​​സു​​ഗ​​ത​​ന്‍, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ​​റ​​മ്പി​​ല്‍, എം.​​ആ​​ര്‍. ര​​ഘു​​ദ​​സ്, ​ജി. ​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, പ്രേം​​ച​​ന്ദ് മാ​​വേ​​ലി, ബോ​​ബ​​ന്‍ കോ​​യി​​പ്പ​​ള​​ളി, ബെ​​ന്നി സി. ​​ചീ​​ര​​ഞ്ചി​​റ എ​​ന്നി​​വ​​ര്‍ പ്ര​സം​ഗി​​ച്ചു.