നേ​ട്ട​ങ്ങ​ളു​ടെ നി​റ​വി​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന് സ്ഥാ​പ​ക ദി​നാ​ഘോ​ഷം
Wednesday, August 6, 2025 11:51 PM IST
പാ​ലാ: പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ 76-ാം സ്ഥാ​പ​കദി​നം ഇ​ന്ന് ആ​ഘോ​ഷി​ക്കും. നാ​ക് ഗ്രേ​ഡിം​ഗി​ല്‍ ഉ​യ​ര്‍​ന്ന സ്‌​കോ​റോ​ടെ എ ​ഡ​ബി​ള്‍ പ്ലസ് അം​ഗീ​കാ​രം നേ​ടി​യ​തി​ന്‍റെ​യും ഓ​ട്ടോ​ണ​മ​സ് പ​ദ​വി നേ​ടി​യ​തി​ന്‍റെ​യും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു പ്ര​വേ​ശ​നം ന​ല്‍​കി​യ​തി​ന്‍റെ​യും തി​ള​ക്ക​ത്തി​ലാ​ണ് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം.

‌17 ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളും 15 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളും 10 ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് കോ​ള​ജി​ലു​ള്ള​ത്. ഉ​ന്ന​ത​നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന കേന്ദ്ര​ത്തി​ന്‍റെ സേ​വ​ന​വും കോ​ള​ജി​ലു​ണ്ട്. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ലൈ​ബ്ര​റി ഗ​വേ​ഷ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. സ്വി​മ്മിം​ഗ് പൂ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌പോ​ര്‍​ട്സ് കോം​പ്ല​ക്‌​സും ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​വും കോ​ള​ജി​നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു.

76-ാം സ്ഥാ​പ​കദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 11.30ന് ​അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ കോ​ള​ജി​ലെ വൈ​ദി​ക​രു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.