എ​ൽഡി​എ​ഫ് അം​ഗ​ങ്ങ​ൾ വ​ന്നി​ല്ല; ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം ത​ള്ളി
Wednesday, August 6, 2025 7:30 AM IST
തല​യോ​ല​പ്പ​റ​മ്പ്:​ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റിനെ​തി​രേ ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യം എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ എ​ത്താ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ ത​ള​ളി. 15 അം​ഗ​ ഭ​ര​ണസ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് എ​ട്ടും യു​ഡിഎ​ഫി​ന് ആ​റും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​രു സ്വ​ത​ന്ത്ര​നു​മു​ണ്ട്.

എ​ൽഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തി​നു​ മു​ന്നി​ൽ പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വി​ഭാ​ഗ​ത്തെയും അ​നു​ന​യി​പ്പി​ച്ച് പ​റ​ഞ്ഞുവി​ട്ട​ത്.