ദൈ​വ​വ​ച​ന​സ​ഭ ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി നിറവിൽ
Wednesday, August 6, 2025 7:30 AM IST
ക​ടു​ത്തു​രു​ത്തി: 1875-ല്‍ ​ആ​രം​ഭി​ച്ച ദൈ​വ​വ​ച​ന​സ​ഭ (എ​സ്‌വിഡി) യു​ടെ ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ക​ടു​ത്തു​രു​ത്തി എ​സ്‌വിഡി പ്രാ​ര്‍​ഥ​നാ​നി​കേ​ത​ന്‍ ഫാ​മി​ലി റി​ന്യൂ​വ​ല്‍ സെന്‍ററി​ല്‍ ഹാ​ര്‍​മ​ണി 25 ദ​മ്പ​തി ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ക്കും. ക​ണ്‍​വന്‍​ഷ​ന് ച​ങ്ങ​നാ​ശേരി ആർച്ച് ബിഷപ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, അ​തി​ര​മ്പു​ഴ കാ​രി​സ്ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ ബി​ജി​ല്‍ ച​ക്യ​ത്ത് എം​എ​സ്എ​ഫ്എ​സ്, ഷെ​ക്കീ​ന മി​നി​സ്ട്രി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ബ്ര​ദ​ര്‍ സ​ന്തോ​ഷ് ക​രുമാ​ത്ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് എ​സ്‌വിഡി പ്രാ​ര്‍​ഥനാ നി​കേ​ത​ന്‍ അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജൂ​ബി​ലി സ​മാ​പ​നം പ​ത്തി​ന് വൈ​കുന്നേ​രം 4.30ന് ​വി​ജ​യ​പു​രം ബിഷപ് ഡോ. സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. എ​സ്‌വി ഡി സ​ഭ​യു​ടെ ബൈ ​പ്രോ​വി​ന്‍​ഷ്യാ​ൾ ഫാ.​ ടോ​മി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രിൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ പ​ങ്കെ​ടു​ക്കും.

ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ഉച്ചകഴിഞ്ഞ് മൂ​ന്നു മു​ത​ല്‍ എ​ട്ടുവ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്. ദൂ​രെനി​ന്നും വ​രു​ന്ന ദ​മ്പ​തി​ക​ള്‍​ക്ക് ബു​ക്ക് ചെ​യ്താ​ല്‍ താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നും ക​ണ്‍​വന്‍​ഷ​ന്‍ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ ഫാ​മി​ലി കൗ​ണ്‍​സലിംഗി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ണ്‍​വന്‍​ഷ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ആ​രാ​ധ​ന​യും കു​മ്പ​സാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

1875 സെ​പ്റ്റം​ബ​ര്‍ മാ​സം എ​ട്ട‌ിന് ഹോ​ള​ണ്ടി​ലെ സ്റ്റൈ​ല്‍ എ​ന്ന സ്ഥ​ല​ത്താ​ണ് വി​ശു​ദ്ധ അ​ര്‍​നോ​ള്‍​ഡ് ജാ​ന്‍​സ​ണ്‍ ദൈ​വ​വ​ച​ന സ​ഭ (എ​സ്‌വിഡി ) സ്ഥാ​പി​ച്ച​ത്. ഈ ​വ​ര്‍​ഷം ദൈ​വ​വ​ച​ന സ​ഭ ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍ (150) എ​ത്തു​മ്പോ​ള്‍ മൂ​ന്ന് അം​ഗ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച സ​ഭ ഇ​ന്ന് എ​ണ്‍​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലാ​യി 6,000 ല​ധി​കം മി​ഷ​ണ​റി​മാ​ര്‍ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ക​രാ​യി സേ​വ​നം ചെ​യ്യു​ന്നു.

ഈ​ശോ​യെ അ​റി​യാ​ത്ത, സു​വി​ശേ​ഷം ഇ​നി​യും ക​ട​ന്നുചെ​ന്നി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സു​വി​ശേ​ഷ​മ​റി​യി​ക്കു​ക എ​ന്ന​താ​ണ് ദൈ​വ​വ​ച​ന മി​ഷ​ന​റി​യു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ക​ട​മ. എ​സ്‌വിഡി സ​ഭ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ച​ത് 1959ല്‍ ​ക​ടു​ത്തു​രു​ത്തി​യി​ലാ​ണ്.
ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ട്ട​നാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ദ​മ്പ​തി ധ്യാ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചത് എ​സ്‌വിഡി പ്രാര്‍​ഥ​നാനി​കേ​ത​നി​ലാ​ണ്. നാ​ലു പ​തി​റ്റാ​ണ്ടു​ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ദ​മ്പ​തി​ക​ള്‍ ഇ​വി​ടെ ന​ട​ന്ന ദ​മ്പ​തീധ്യാ​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​പാ​ടി​ക​ളെക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എ​സ്‌വി ഡി ഡ​യ​റ​ക്ട​ര്‍ ആ​ൻഡ് സു​പ്പീ​രി​യ​ര്‍ ഫാ.​ ടൈ​റ്റ​സ് ത​ട്ടാ​മ​റ്റ​ത്തി​ല്‍, പ്രൊ​ക്യുറേ​റ്റ​ര്‍ ഫാ.​ ചാ​ക്കോ പാ​റേ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.