റെ​ഡ് റ​ണ്‍ മാ​ര​ത്ത​ണ്‍ മ​ത്സ​രം
Thursday, August 7, 2025 7:05 AM IST
കോ​​ട്ട​​യം: രാ​​ജ്യാ​​ന്ത​​ര യു​​വ​​ജ​​ന ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ എ​​ച്ച്‌​​ഐ​​വി, എ​​യ്ഡ്‌​​സി​​നെ​​ക്കു​​റി​​ച്ച് അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​യി റെ​​ഡ് റ​​ണ്‍ മാ​​ര​​ത്ത​​ണ്‍ മ​​ത്സ​​രം ന​​ട​​ത്തി. കേ​​ര​​ള സ്റ്റേ​​റ്റ് എ​​യ്ഡ്സ് ക​​ണ്‍​ട്രോ​​ള്‍ സൊ​​സൈ​​റ്റി, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ്, ആ​​രോ​​ഗ്യ കേ​​ര​​ളം, നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീം എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മാ​​ര​​ത്ത​​ണ്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ ഷി​​ബി​​ന്‍ ആ​ന്‍റോ, കെ.​​എം. അ​​ജി​​ത്, കെ.​​ജെ. ജീ​​വ​​ന്‍ (മൂ​​വ​​രും എ​​സ്ബി കോ​​ള​​ജ്, ച​​ങ്ങ​​നാ​​ശേ​​രി) എ​​ന്നി​​വ​​ര്‍ യ​​ഥാ​​ക്ര​​മം ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കെ.​​എ​​സ്. ശി​​ല്‍​പ (അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി), എ.​​എം. അ​​ഞ്‌​ജ​​ന (അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് പാ​​ലാ), കെ.​​പി. സ​​രി​​ക (അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് പാ​​ലാ) എ​​ന്നി​​വ​​ര്‍ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി. ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ച്ച ടീം 11​​ന് തൃ​​ശൂ​​രി​​ല്‍ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​ത​​ല മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച മാ​​ര​​ത്ത​​ണ്‍ വെ​​സ്റ്റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍ സി.​​ഐ. പ്ര​​ശാ​​ന്ത് കു​​മാ​​ര്‍ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ.​​എ​​ന്‍. പ്രി​​യ വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.