അ​റ​സ്റ്റ് ചെ​യ്തു
Wednesday, August 6, 2025 7:30 AM IST
പെ​രു​വ: സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ചു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈവ​ര്‍​ക്കെതിരേ പോ​ലീ​സ് മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് വെ​ള്ളൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ഡ്രൈ​വ​ര്‍ മി​നു​മോ​ന്‍ ലൂ​ക്കോ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ ശ്രീ​ലേ​ഖ ശ്രീ​കു​മാ​റാണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12നു ​പെ​രു​വ കാ​സി​നോ ബാ​റി​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. അ​പ​ക​ടസ​മ​യ​ത്ത് ഡ്രൈ​വ​ര്‍ മ​ദ്യല​ഹ​രി​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.