അ​മേ​രി​ക്ക​യി​ൽ​ മരി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദ​ന്പ​തി​ക​ളു​ടെ സം​സ്കാ​രം നാ​ളെ
Thursday, August 7, 2025 11:04 PM IST
കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ്ബ​ർ​ഗി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി ദ​ന്പ​തി​ക​ളു​ടെ സം​സ്കാ​രം നാ​ളെ.

കു​മ​ര​കം വാ​ക്ക​യി​ൽ സി. ​ജി പ്ര​സാ​ദ് (76) ഭാ​ര്യ ആ​നി പ്ര​സാ​ദ് (73) എ​ന്നി​വ​രെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ മൂ​ലം വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യി മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് പ്രാ​ധ​മി​ക സൂ​ച​ന.

ഇ​രു​വ​രു​ടെ​യും സം​സ്കാ​രം നാ​ളെ ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പൈ​ൻ​ഗ്രൂ​വ് സെ​മി​ത്തെ​രി​യി​ൽ. മ​ക്ക​ൾ: സ​ന്ധ്യ, കാ​വ്യ (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക​ൻ: ഡോ​ൺ കാ​സ്ട്രോ.