ച​​ങ്ങ​​നാ​​ശേ​രി മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം മുഖം മിനുക്കുന്നു
Thursday, August 7, 2025 7:16 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലേ​​ക്ക്. കാ​​യി​​ക​​വ​​കു​​പ്പ് അ​​നു​​വ​​ദി​​ച്ച 5.25 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കു​​ന്ന​​ത്. 109 മീ​​റ്റ​​ര്‍ നീ​​ള​​വും 69 മീ​​റ്റ​​ര്‍ വീ​​തി​​യു​​മു​​ള്ള ഗ്രൗ​​ണ്ടി​​ല്‍ ആ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​കു​​ന്ന വാ​​ക്ക്-​​വേ​​യും ഒ​​രു​​ങ്ങു​​ന്നു​​ണ്ട്. ഏ​​റെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ശോ​​ച്യാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കു​​ന്ന​​ത് സ്‌​​കൂ​​ള്‍, കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഏ​​റെ പ്ര​​യോ​​ജ​​നം ചെ​​യ്യും. ദേ​​ശീ​​യ​​ത​​ല ടൂ​​ര്‍​ണ​​മെ​​ന്‍റു​ക​​ള്‍​ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ എ​​ല്‍ഇ​ഡി ഫ്ല​ഡ്‌​​ലി​​റ്റ് സ്ഥാ​​പി​​ക്ക​​ല്‍, ഫെ​​ന്‍​സിം​​ഗ്, കേ​​ര്‍​ബ് പ​​ണി​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു.

ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത ബ​​ര്‍​മൂ​​ഡ ഗ്രാ​​സാ​​ണ് ഗ്രൗ​​ണ്ടി​​ലു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ അ​​ത് ഗ്രൗ​​ണ്ടി​​ല്‍ വ​​ച്ചു​​പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ പ​​ണി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു വ​​രി​​ക​​യാ​​ണ്. ഗ്രൗ​​ണ്ട് പ​​രി​​പാ​​ല​​ന​​ത്തി​​നാ​​യി സ്പ്രിം​​ക്ല​​ര്‍ സം​​വി​​ധാ​​ന​​വും ദി​​വ​​സേ​​ന 20,000 ലി​​റ്റ​​ര്‍ വെ​​ള്ള​​ത്തി​​ന്‍റെ ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കാ​​നാ​​യി അ​​ണ്ട​​ര്‍​ഗ്രൗ​​ണ്ട് വാ​​ട്ട​​ര്‍ ടാ​​ങ്കും പ​​മ്പ് റൂ​​മും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

77,500 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള ഫു​​ട്‌​​ബോ​​ള്‍ ഗ്രൗ​​ണ്ടി​​നു പു​​റ​​മേ മ​​ഡ് വോ​​ളി​​ബോ​​ള്‍ കോ​​ര്‍​ട്ട്, ക്രി​​ക്ക​​റ്റ് പ്രാ​​ക്ടീ​​സ് പി​​ച്ച്, എ​​യ​​ര്‍ ക​​ണ്ടീ​​ഷ​​ന്‍​ഡ് ഇ​​ന്‍​ഡോ​​ര്‍ ജിം ​​എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ളു​​മൊ​​രു​​ങ്ങു​​ന്നു​​ണ്ട്. ഒ​​രേ​​സ​​മ​​യം ര​​ണ്ടാ​​യി​​ര​​ത്തി​​ല്‍​പ്പ​​രം കാ​​ണി​​ക​​ളെ ഉ​​ള്‍​ക്കൊ​​ള്ളി​​ക്കാ​​വു​​ന്ന ഗാ​​ല​​റി​​യു​​ടെ ടെ​​ന്‍​സൈ​​ല്‍ റൂ​​ഫിം​​ഗി​​ന്‍റെ പ​​ണി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു. വ​​സ്ത്രം മാ​​റു​​ന്ന​​തി​​നു​​ള്ള മു​​റി​​യും സ്ത്രീ​​ക​​ള്‍​ക്കും പു​​രു​​ഷ​​ന്മാ​​ര്‍​ക്കും ടോ​​യ്‌​​ല​​റ്റ് സൗ​​ക​​ര്യ​​വും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

സെ​​പ്റ്റം​​ബ​​ര്‍ അ​​വ​​സാ​​ന​​ത്തോ​​ടെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി സ്റ്റേ​​ഡി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു.