എ​രു​മേ​ലി ഡി​ടി​പി​സി സെ​ന്‍റ​ർ സ്മാ​ർ​ട്ടാ​ക്കാ​ൻ 1.65 കോ​ടി കൂ​ടി
Wednesday, August 6, 2025 11:51 PM IST
എ​രു​മേ​ലി: കൊ​ര​ട്ടി​യി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ പി​ൽ​ഗ്രിം സെ​ന്‍റ​ർ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി1.65 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു. കൊ​ര​ട്ടി​യി​ൽ നാ​ല​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ കീ​ഴി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ളും 80 ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളു​മുള്ള ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സു​ക​ളും ഉ​ദ്യാ​ന പാ​ർ​ക്കു​മു​ണ്ടെ​ങ്കി​ലും ഇ​വ​യി​ൽ പ​ല​തും ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ക്ഷ​മ​മ​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച 1.65 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​വേ​ർ​ഡ് ബാ​ത്ത് ഏ​രി​യ​ക​ളു​ടെ​യും ഡോ​ർ​മെ​റ്റ​റി​ക​ളു​ടെ​യും നി​ർ​മാ​ണം, സൈ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ വാ​ൾ, കി​ച്ച​ൻ ഹാ​ൾ ന​വീ​ക​ര​ണം, മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം, പു​തി​യ ഗേ​റ്റ്, പൂ​ന്തോ​ട്ട നി​ർ​മാ​ണം, വ​യ​റിം​ഗ്-​പ്ലം​ബിം​ഗ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. സ​ർ​ക്കാ​ർ അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യ സി​ൽ​ക്കി​നാ​ണ് നി​ർ​മാ​ണച്ചുമ​ത​ല.