യുവാവിന്‍റെ വൃക്കയിൽനിന്ന് നൂ​റോ​ളം ക​ല്ലു​ക​ൾ നീ​ക്കി
Wednesday, August 6, 2025 11:51 PM IST
തൊ​ടു​പു​ഴ: ക​ടു​ത്ത വ​യ​റു വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെത്തി​യ 44 കാ​ര​ന്‍റെ വൃ​ക്ക​യി​ൽനി​ന്നു നൂ​റോ​ളം ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു. മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലാ​ണ് ക​ല്ലു​ക​ൾ നീ​ക്കി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധനയിൽ വൃ​ക്ക​യി​ൽ ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യതിനെത്തു​ട​ർ​ന്ന് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ആ​ർ. ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയ നൂ​ത​ന താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യയിലൂടെ ക​ല്ലു​ക​ൾ നീ​ക്കം ചെ​യ്തു.