പാ​​യി​​പ്പാ​​ട് ബി​​എ​​ഡ് കോ​​ള​​ജ് സം​​ഘ​​ടി​​പ്പി​​ച്ച ഹി​​രോ​​ഷി​​മ ദി​​നം ശ്ര​​ദ്ധേ​​യ​​മാ​​യി
Thursday, August 7, 2025 7:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ണ്‍​പ​​താം ഹി​​രോ​​ഷി​​മ​​ വാ​​ര്‍​ഷി​​കാ​​ചരണത്തി ന്‍റെ ഭാ​​ഗ​​മാ​​യി പാ​​യി​​പ്പാ​​ട് ബി​​എ​​ഡ് കോ​​ള​​ജി​​ല്‍ ഐ​​ക്യു​​സി​​ഇ​​യു​​ടെ​​യും എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ​​മാ​​ധാ​​ന സ​​ന്ദേ​​ശ സ​​ദ​​സും റാ​​ലി​​യും സം​​ഘ​​ടി​​പ്പി​​ച്ചു. കോ​​ള​​ജി​​ല്‍​നി​​ന്നു പാ​​യി​​പ്പാ​​ട് ജം​​ഗ്ഷ​​നി​​ലേ​​ക്കാ​​ണ് റാ​​ലി ന​​ട​​ത്തി​​യ​​ത്. വി​​ദ്യാ​​ര്‍​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​​മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി ന​​ട​​ത്തി​​യ റാ​​ലി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ആ​​നി രാ​​ജു ഫ്ലാ​ഗ്ഓ​​ഫ് ചെ​​യ്തു.

കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​രാ​​ജീ​​വ് പു​​ലി​​യൂ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ന്‍​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ ഗീ​​ത നാ​​രാ​​യ​​ണ​​ന്‍, വി​​ദ്യാ​​ര്‍​ഥി പ്ര​​തി​​നി​​ധി​​ക​​ളാ​​യ അ​​തു​​ല്യ, ശ്രീ​​ല​​ക്ഷ്മി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ നൃ​​ത്താ​​വി​​ഷ്‌​​കാ​​ര​​വും തെ​​രു​​വു​​നാ​​ട​​ക​​വും അ​​ര​​ങ്ങേ​​റി.