ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ്: സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ് ജേ​താ​ക്ക​ൾ
Thursday, August 7, 2025 11:25 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് ടീം ​ജേ​താ​ക്ക​ൾ. ആ​ൺ​കു​ട്ടി​ക​ളു​ടെ 20 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ 160 പോ​യി​ന്‍റ് നേ​ടി​യാ​ണ് ചാ​മ്പ്യ​ൻ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 10 സ്വ​ർ​ണം, ആ​റ് വെ​ള്ളി, ഏ​ഴ് വെ​ങ്ക​ല മെ​ഡ​ലു​ക​ൾ എ​ന്നി​വ കോ​ള​ജ് നേ​ടി.

ജോ​ൺ സ്റ്റീ​ഫ​ൻ, അ​ർ​ജു​ൻ സ​നീ​ഷ്, ടി. ​അ​ഞ്ച​ൽ ദീ​പ് , അ​മൃ​തേ​ഷ് മു​ര​ളി, അ​നി​രു​ദ്ധ് സ​തീ​ഷ്, റ​ബീ​ഹ് അ​ഹ​മ്മ​ദ്, ആ​ൽ​ഫ്ര​ഡ് ജോ​ജോ എ​ന്നി​വ​ർ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി. കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ക്കാ​ദ​മി​യി​ലാ​ണ് കു​ട്ടി​ക​ൾ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. 16 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സെ​ന്‍റ് ഡൊ​മി​നി​ക്‌​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്.

കാ​യി​കവി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പ​ക​രാ​യ പ്ര​വീ​ൺ ത​ര്യ​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി, ഹൈ​റേ​ഞ്ച് അ​ക്കാ​ദ​മി പ​രി​ശീ​ല​ക​ൻ സ​ന്തോ​ഷ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും പ്രി​ൻ​സി​പ്പ​ലും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.