റോ​​ഡി​​ലെ ഗ​​ർ​​ത്തം അപകട‌ക്കെണി
Friday, August 8, 2025 7:36 AM IST
കോ​​ത്ത​​ല: സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​യ​​റ്റി വാ​​ഹ​​നം തി​​രി​​ക്കു​​ന്ന​​തി​​നി​​ടെ റോ​​ഡ് ഇ​​ടി​​ഞ്ഞുതാ​​ണു. 13-ാം മൈ​​ൽ-​​വ​​ല്യ​​പാ​​റ റോ​​ഡി​​ൽ പു​​ത്ത​​ൻ​​ക​​ണ്ടം ഭാ​​ഗ​​ത്താ​​ണു ഗ​​ർ​​ത്തം രൂ​​പ​​പ്പെ​​ട്ട​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​യ​​റ്റി ബ​​സ് മു​​ന്പോ​​ട്ടെ​​ടു​​ത്ത​​യു​​ട​​ൻ റോ​​ഡ് നാ​​ല​​ടി​​യോ​​ളം ഇ​​ടി​​ഞ്ഞു താ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഡ്രൈ​​വ​​റു​​ടെ സ​​മ​​യോ​​ചി​​ത​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലാ​​ണ് അ​​പ​​ക​​ടം ഒ​​ഴി​​വാ​​യ​​ത്.

റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നാ​​ണ് പാ​​ല​​മ​​റ്റം തോ​​ടു​​ള്ള​​ത്. വെ​​ള്ള​​ക്ക​​ല്ലു​​ങ്ക​​ൽ, ഗ​​ന്ധ​​ർ​​വ​​സ്വാ​​മി ക്ഷേ​​ത്ര​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​ന് ആ​​ശ്ര​​യി​​ക്കു​​ന്ന​​തും ഈ ​​റോ​​ഡി​​നെ​​യാ​​ണ്. പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ സ്‌​​ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. മു​​ള​​ങ്ക​​മ്പു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് നാ​​ട്ടു​​കാ​​ർ മു​​ന്ന​​റി​​യി​​പ്പ് സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.