ഇ​റു​മ്പ​യം പെ​രു​ന്ത​ട്ട് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍
Friday, August 8, 2025 7:36 AM IST
വെ​ള്ളൂ​ര്‍: പ​ഞ്ചാ​യ​ത്തി​ലെ ഇ​റു​മ്പ​യം പെ​രു​ന്ത​ട്ടി​ല്‍ മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ക്കു​ന്ന സ്റ്റേ​ഡി​യം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2020-21ലെ ​ബ​ജ​റ്റി​ല്‍ കാ​യി​ക​വ​കു​പ്പി​ന് പ്ലാ​ന്‍ ഫ​ണ്ട് വ​ഴി​യാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നു തു​ക അ​നു​വ​ദി​ച്ച​ത്.

ഗാ​ല​റി​യു​ടെ ന​വീ​ക​ര​ണം, മ​ഡ്ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട്, ഫ്‌​ള​ഡ് ലൈ​റ്റിം​ഗ്, എ​ല്‍​ഇ​ഡി ലൈ​റ്റിം​ഗ് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ ഇ​ന്‍​ഡോ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ര്‍​ട്ട്, ശു​ചി​മു​റി, ഗേ​റ്റ്, ഡ്രെ​യ്‌​നേ​ജ്, ഫെ​ന്‍​സിം​ഗ് എ​ന്നി സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യം സ​മു​ച്ച​യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത്. 85 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ള്‍ നി​ല​വി​ല്‍ പൂ​ര്‍​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ​ഡി​യ​ത്തി​ല്‍ സോ​ളാ​ര്‍ ലൈ​റ്റിം​ഗ് സി​സ്റ്റ​വും ഓ​പ്പ​ണ്‍ ജിം ​അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും‍ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യിവ​രു​ക​യാ​ണ്. മ​ന്ത്രി വി. ​അ​ബ്ദുറ​ഹ്മാ​നാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ സ്റ്റേ​ഡി​യം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക എ​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ക്ക​ര​പ്പാ​ടം ട​ര്‍​ഫ് സ്റ്റേ​ഡി​യം ക​ഴി​ഞ്ഞ മാ​സ​മാ​ണു തു​റ​ന്നു​കൊ​ടു​ത്ത​ത്. വൈ​ക്കം തെ​ക്കേ​ന​ട ബോ​യ്‌​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ഗ​വ​ണ്‍​മെ​ന്‍റ് വൈ​ക്കം വെ​സ്റ്റ് വൊ​ക്കേ​ഷണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ള്‍ കൂ​ടി നി​ര്‍​മിക്കാ​നു​ള​ള ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്ന് സി.​കെ. ആ​ശ എം​എ​ല്‍​എ പ​റ​ഞ്ഞു.