സി​​​​സ്റ്റ​​​​ര്‍ ഫ്‌​​​​ളാ​​​​വി​​​​യ സ്മാ​​​​ര​​​​ക ക്വി​​​​സ്: എ​​​​സ്എ​​​​ച്ച് പ​​​​ങ്ങ​​​​ട, എം​​​​ഡി എ​​​​ച്ച്എ​​​​സ്എ​​​​സ് ജേ​​​​താ​​​​ക്ക​​​​ള്‍
Friday, August 8, 2025 7:36 AM IST
തോ​​​​ട്ട​​​​യ്ക്കാ​​​​ട്: ഇ​​​​ര​​​​വു​​​​ചി​​​​റ സെ​​​​ന്‍റ് ജോ​​​​ര്‍ജ് യു​​​​പി സ്‌​​​​കൂ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന സി​​​​സ്റ്റ​​​​ര്‍ ഫ്‌​​​​ളാ​​​​വി​​​​യ എ​​​​ഫ്‌​​​​സി​​​​സി സ്മാ​​​​ര​​​​ക ഇ​​​​ന്‍റ​​​​ര്‍ സ്‌​​​​കൂ​​​​ള്‍ ക്വി​​​​സി​​​​ല്‍ ഹൈ​​​​സ്‌​​​​കൂ​​​​ള്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്ങ​​​​ട എ​​​​സ്എ​​​​ച്ച് ഹൈ​​​​സ്‌​​​​കൂ​​​​ളി​​​​ലെ അ​​​​ക്ഷ​​​​ര പ്ര​​​​സാ​​​​ദ്-​​​​സൈ​​​​റ സാ​​​​ലി​​​​ഹ് ടീം ​​​​ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് സ​​​​കൂ​​​​ളി​​​​ലെ അ​​​​നു​​​​പു​​​​ണ്യ ബി​​​​ജു-​​​​അ​​​​നു​​​​നേ​​​​ദ്യ ബി​​​​ജു ടീം ​​​​ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​ത്തും സെ​​​​ന്‍റ് ആ​​​​ന്‍സ് ജി​​​​എ​​​​ച്ച്എ​​​​സി​​​​ലെ ജാ​​​​ന്‍വി ആ​​​​ന്‍ ജോ​​​​സി-​​​​അ​​​​തു​​​​ല്യ സ​​​​ന്തോ​​​​ഷ് ടീം ​​​​മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി. വി​​​​ജ​​​​യി​​​​ക​​​​ള്‍ യ​​​​ഥാ​​​​ക്ര​​​​മം 5000, 3000, 2000 രൂ​​​​പ വീ​​​​തം കാ​​​​ഷ് അ​​​​വാ​​​​ര്‍ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി.

യു​​​​പി​​​​യി​​​​ല്‍ കോ​​​​ട്ട​​​​യം എം​​​​ഡി എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ നി​​​​ഷാ​​​​ന്‍ ഷ​​​​റ​​​​ഫ്-​​​​നി​​​​ഷാ​​​​ന്‍ സ​​​​നൂ​​​​പ് ടീം ​​​​ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും (2500 രൂ​​​​പ) പു​​​​തു​​​​പ്പ​​​​ള്ളി ഡോ​​​​ണ്‍ ബോ​​​​സ്‌​​​​കോ​​​​യി​​​​ലെ ഭ​​​​ഗ​​​​ത് ശ​​​​ങ്ക​​​​ര്‍ -അ​​​​ഷെ​​​​യ്ല്‍ മാ​​​​ക്‌​​​​സി​​​​ല്‍ സ​​​​ഖ്യം ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും (1500) പ​​​​ങ്ങ​​​​ട എ​​​​സ്എ​​​​ച്ചി​​​​ലെ ഡാ​​​​ലി​​​​യ ജി​​​​നോ-​​​​ഗൗ​​​​രീ​​​​ന​​​​ന്ദ മ​​​​നോ​​​​ജ് ടീം ​​​​മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും (1000) സ്വ​​​​ന്ത​​​​മാ​​​​ക്കി.

സി​​​​സ്റ്റ​​​​ര്‍ ഫ്‌​​​​ളാ​​​​വി​​​​യ ക​​​​ണ്ട്രാ​​​​മ​​​​റ്റം എ​​​​ഫ്‌​​​​സി​​​​സി അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​സം​​​​പ്ഷ​​​​ന്‍ കോ​​​​ള​​​​ജ് മു​​​​ന്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ ജി​​​​യോ മ​​​​രി​​​​യ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ഡോ. ​​​​പി.​​​​ജെ. തോ​​​​മ​​​​സ് അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. എ​​​​ഫ്‌​​​​സി​​​​സി ദേ​​​​വ​​​​മാ​​​​താ പ്രോ​​​​വി​​​​ന്‍സ് പ്രൊ​​​​വി​​​​ന്‍ഷ്യ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ ബ്രി​​​​ജി, മ​​​​ദ​​​​ര്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ബ്രി​​​​ജി​​​​റ്റ്, ഹെ​​​​ഡ്മി​​​​സ്ട്ര​​​​സ് സി​​​​സ്റ്റ​​​​ര്‍ ക​​​​രു​​​​ണ, സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​ജ​​​​യിം​​​​സ് അ​​​​ത്തി​​​​ക്ക​​​​ളം, ജോ​​​​ഷി ഫി​​​​ലി​​​​പ്പ്, പി.​​​​എ​​​​സ്. സ​​​​ന്ദീ​​​​പ് കു​​​​മാ​​​​ര്‍, ജോ​​​​മോ​​​​ന്‍ മാ​​​​ത്യു, ജോ​​​​മി​​​​ച്ച​​​​ന്‍ ജോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.