നേ​രേ​ക​ട​വ്-മാ​ക്കേ​ക്ക​ട​വ് കാ​യ​ൽ പാ​ലം 80 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Friday, August 8, 2025 7:45 AM IST
വൈ​ക്കം: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​നെ​യും കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.​

നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 80 ഗ​ർ​ഡ​റി​ൽ 61 എ​ണ്ണം പൂ​ർ​ത്തി​യാ​യി. ഗ​ർ​ഡ​റു​ക​ളെ​ല്ലാം മാ​ക്കേ​ക്ക​ട​വി​ൽ ക​ര​യി​ൽ നി​ർ​മി​ച്ച​ശേ​ഷ​മാ​ണ് കാ​യ​ലി​നു മു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. 22 സ്പാ​നു​ക​ളി​ൽ (നാ​ല് ഗ​ർ​ഡ​റു​ക​ൾ ചേ​രു​ന്ന ഭാ​ഗം) 15 എ​ണ്ണം സ്ഥാ​പി​ച്ചു. ഇ​തി​ൽ 13-ാമ​ത്തെ സ്പാ​നിന്‍റെ കോ​ൺ​ക്രീ​റ്റിം​ഗാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.​

വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന് കു​റു​കെ 800 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 2026 ആ​ദ്യ​ത്തോ​ടെ നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കേ​സു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​യി നി​ല​ച്ച നി​ർ​മാ​ണം 2024 മാ​ർ​ച്ച് മാ​സ​മാ​ണ് പു​ന​രാ​രം​ഭി​ച്ചി​ത്. പ്ര​തീ​ക്ഷി​ച്ചതി​ലും വേ​ഗത്തി​ലാ​ന്ന് നി​ർ​മാണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടുപോ​കു​ന്ന​തെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ അ​റി​യി​ച്ചു.