ബോധവത്കരണ ക്ലാസ് നടത്തി
Friday, August 8, 2025 7:45 AM IST
കടു​ത്തു​രു​ത്തി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ടു​ത്തു​രു​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളൂ​ര്‍ ഭാ​വ​ന്‍​സ് ന്യൂ​സ് പ്രി​ന്‍റ് വി​ദ്യാ​ല​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റും മു​രി​ക്ക​ന്‍​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ​ര്‍​ജ് ജി. ​മു​രി​ക്ക​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.​

ജി​ല്ലാ ലീ​ഗ​ല്‍ സെ​ല്‍ എ​സ്‌​ഐ എ​സ്.​എം. ഗോ​പ​കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. റോ​ട്ട​റി ക്ല​ബ് അംഗ​ങ്ങ​ളാ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ്, തോ​മ​സ് കു​ഴി​വേ​ലി​ല്‍, റി​ട്ട. കേ​ണ​ല്‍ പി.​ജെ. സൈ​മ​ണ്‍, എം.​യു. ബേ​ബി, ജോ​യി മാ​ത്യു, ജോ​മോ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.