അ​​​​പ്‌​​​​സ​​​​ര തി​​​​യ​​​​റ്റ​​​​റി​​​​നു മു​​​​മ്പി​​​​ല്‍ റോ​​​​ഡും ഓ​​​​ട​​​​യു​​​​ടെ സ്ലാ​​​​ബും ത​​​​ക​​​​ര്‍ന്നു
Friday, August 8, 2025 7:45 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: റോ​​​​ഡ് ന​​​​ന്നാ​​​​ക്ക​​​​ണേ​​​​ല്‍ വാ​​​​ഴ കു​​​​ല​​​​യ്ക്ക​​​​ണോ... ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​മാ​​​​ണി​​​​ത്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി വാ​​​​ഴൂ​​​​ര്‍ റോ​​​​ഡി​​​​ല്‍ അ​​​​ര​​​​മ​​​​ന​​​​പ്പ​​​​ടി​​​​ക്ക​​​​ടു​​​​ത്ത് അ​​​​പ്‌​​​​സ​​​​ര തീ​​​​യ​​​​റ്റ​​​​റി​​​​നു മു​​​​മ്പി​​​​ല്‍ റോ​​​​ഡി​​​​ന്‍റെ ഓ​​​​ട​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ലെ സ്ലാ​​​​ബ് ത​​​​ക​​​​ര്‍ന്ന​​​​തി​​​​നെ തു​​​​ട​​​​ര്‍ന്നാ​​​​ണ് നാ​​​​ട്ടു​​​​കാ​​​​രും ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഡ്രൈ​​​​വ​​​​ര്‍മാ​​​​രും ചേ​​​​ര്‍ന്നു വാ​​​​ഴ ന​​​​ട്ട​​​​ത്.

പ്ര​​​​തി​​​​ഷേ​​​​ധ​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് വാ​​​​ഴ ന​​​​ട്ട​​​​ത്. ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​രോ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ റോ​​​​ഡി​​​​ന്‍റെ ശോ​​​​ച്യാ​​​​വ​​​​സ്ഥ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു വാ​​​​ഴ ന​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ല്‍, അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു യാ​​​​തൊ​​​​രു പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് റോ​​​​ഡ് ന​​​​ന്നാ​​​​ക​​​​ണേ​​​​ല്‍ വാ​​​​ഴ കു​​​​ല​​​​യ്ക്ക​​​​ണോ​​​​യെ​​​​ന്ന് ആ​​​​ളു​​​​ക​​​​ള്‍ ചോ​​​​ദി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​ത്.